ചാവക്കാട്: പി കെ ശശി എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി എം എല്‍ എ ക്കെതിരെ വനിതാ നേതാവ് പരാതി നല്‍കിയിരുന്നു. സിവില്‍ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭി ച്ച പ്രകടനത്തിനു അക്ബര്‍ കോനോത്ത്, ഒ കെ ആര്‍ മണികണ്ഠൻ, അനീഷ് പാലയൂര്‍, പി എം പക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗം ഡി സി സി സെക്രട്ടറി കെ ഡി വീരമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സി എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. കെ വി ഷാനവാസ്, ബാലൻ വാറണാട്ട്, കെ ജെ ചാക്കൊ, ഉണ്ണികൃഷ്ണൻ കാരിയാട്ട്, പി വി ബദറുദീന്‍, കെ പി ഉദയൻ, കെ വി സത്താര്‍, താച്ചപുള്ളി, അക്ബര്‍ ചേറ്റുവ, എം എസ് ശിവദാസ്, കെ എസ് ബാബുരാജ് എന്നിവര്‍ സംസാരി ച്ചു.