ഗുരുവായൂര്‍: നഗരസഭ മുന്‍സെക്രട്ടറി രഘുരാമനെതിരെ സ്ത്രീ പീഡനത്തിന് പോലീസ് കേസെടുത്തു. സോഷ്യല്‍ സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ തന്നെ പീഡിപ്പിച്ചെന്ന 21 കാരിയുടെ പരാതി പ്രകാരമാണ് സെക്രട്ടറിക്കെതിരെ പോലീസ് കേസ്സെടുത്തത്. 2015 മെയ്‌ലാണ് കേസിനാസ്പദമായ സംഭവം നടതെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് വിനോദ് എാന്നൊരാള്‍ നാല് ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്ന് രഘുരാമന്‍ കഴിഞ്ഞ 23ന് ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീണ്ടും 30 ലക്ഷം രൂപ ആവശ്യപ്പെട്ട്  തന്നെഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്. ഗുരുവായൂരില്‍ നിന്ന് കോട്ടയത്തേക്ക് സ്ഥലമാറ്റം കിട്ടിയ അന്നാണ് സെക്രട്ടറി പരാതി നല്‍കിയത്. ഈ പരാതിയില്‍ വിനോദിനെതിരെ  ടെമ്പിള്‍ പോലീസ് കേസ്സെടുത്തിരുന്നു. ഇതിന് ശേഷമാണ് രഘുരാമന്‍ താമസിച്ചിരുന്ന നഗരസഭയുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് കാണിച്ച് ഇന്നലെ യുവതി പരാതി നല്‍കിയത്.