Header

പീഡനം : ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി അറസ്റ്റില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Raguramanഗുരുവായൂര്‍: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഏരൂര്‍ ജ്യോതിഷ് ഭവനില്‍ രഘുരാമനെ(39)യാണ് ഗുരുവായൂര്‍ സി.ഐ. ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2015 മേയില്‍ തന്നെ പീഡിപ്പിച്ചെന്ന പാവറട്ടി സ്വദേശിനിയായ 19 കാരിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. സോഷ്യല്‍ സര്‍വ്വീസ് സര്ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ മാവിന്‍ചുവടുള്ള ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ 26നാണ് യുവതി ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷല്‍നില്‍ പരാതി നല്‍കിയത്.  പീഡനകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കുന്നംകുളം സ്വദേശി കരിപ്പോട്ട് വിനോദ് എന്നയാള്‍ 3,90,000 രൂപ തട്ടിയെന്ന്  കാണിച്ച് കഴിഞ്ഞ 23ന് സെക്രട്ടറി ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീണ്ടും 30 ലക്ഷം രൂപ ആവശ്യപെട്ടുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അന്ന് തന്നെ സെക്രട്ടറി കോട്ടയത്തേക്ക് സ്ഥലം മാറിപോകുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് യുവതി ഗുരുവായൂര്‍ പോലീസില്‍ പരാതിപ്പെട്ടത്. സെക്രട്ടറിയുടെ പരാതി പ്രകാരം 29ന് വിനോദിനെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കഴിഞ്ഞ 27ന് ഗുരുവായൂര്‍ പോലീസ് കേസെടുത്തു. ഇതേ തുടര്‍ന്ന്  സെക്രട്ട’റി ഒളിവിലായിരുന്നു. തിങ്കളാഴ്ച രാത്രി തൃശൂര്‍ ശക്തന്‍സ്റ്റാന്‍ഡില്‍ നിന്നാണ് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബലാത്സംഗത്തിനാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി. മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഔദ്യോദിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരു മാസമാകാറായിട്ടും നടപടിയുണ്ടാകാതിരുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.