ചേറ്റുവ: മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സി.എച്. റഷീദ് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ തെക്കരകത് കരീം ഹാജി അധ്യക്ഷത വഹിച്ചു.
അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീക് ഫൈസി കായംകുളം മുഖ്യ പ്രെഭാഷണം നടത്തി. ലീഗ് സെക്രട്ടറി ആർ.കെ.ഇസ്മായിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ബഷീർ, എ.കെ.അബ്ദുൾ കരീം, വി.പി.ഉമ്മർ, ജലാൽ കെ എം സി സി, വി.കെ.ഷാഹു ഹാജി, പി.വി.ഷാഹുൽഹമീദ്, കെ.എം.സി.സി.അബൂബക്കർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ, പഞ്ചായത്ത്‌ മെമ്പർമാരായ പി.എ.മുജീബ്, ഷൈല മുഹമ്മദ്‌, റഫീഖ ടീച്ചർ, അഷ്‌കർ അലി, ഷീബ രതീഷ്, അഷ്‌റഫ്‌ തോട്ടുങ്കൽ, എ.കെ.ഫൈസൽ, എ.എച്.ആബിദ്, കൊച്ചു തങ്ങൾ, തുടങ്ങി ഒട്ടനവധിമുസ്ലിം ലീഗ് പ്രവർത്തകർ സംബന്ധിച്ചു.