ചാവക്കാട് : തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ രജത ജൂബിലി ആഘോഷത്തിന് ക്രിക്കറ്റ് സിനിമാ താരം ശ്രീശാന്ത് ശനിയാഴ്ച തിരുവത്രയിലെത്തും. തീരദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ രജത ജൂബിലി ആഘോഷത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച്ച വൈകീട്ട് അഞ്ചിന് ക്രിക്കറ്റ് സിനിമാ താരം ശ്രീശാന്ത് നിര്‍വഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്ക്‌സുമായി നടത്തുന്ന പുസ്തകോല്‍സവത്തിന്റെ ഉദ്ഘാടനം ആര്‍ എസ് എസ് വിഭാഗ് സംഘചാലക് കെ എസ് പദ്മനാഭന്‍ ഇന്ന് രാവിലെ ഒന്‍പതിന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്‌ക്കൂള്‍ മാനജര്‍ പൂങ്ങാട്ട് മാധവന്‍ നമ്പൂതിരി, കണ്‍വീനര്‍മാരായ രമേഷ് ചേമ്പില്‍ , സുനില്‍ തിരുവത്ര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യനികേതന്‍ ജില്ല എക്‌സിക്യൂട്ടീവ് അംഗം മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് വിദ്യാലയത്തിലേയ്ക്ക് രജതജ്യോതി പ്രയാണവും നടത്തും. വൈജ്ഞാനിക സാമൂഹക സാംസ്‌ക്കാരിക സേവന മേഖലകളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ഥങ്ങായ പരിപാടികള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.