ഗുരുവായൂര്‍ : ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൈപുണ്യവികസനതൊഴിൽ ഉറപ്പാക്കൽ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് ചെയർപേഴ്സൻ പ്രൊഫ: പി.കെ ശാന്തകുമാരി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നഗരസഭ ഇ എം എസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ എം രതി ടീച്ചർ, ടി എസ് ഷെനിൽ, കെ വി വിവിധ്, നഗരസഭ കൗൺസിലർമാരായ രതി ജനാർദ്ദനൻ, ടി കെ വിനോദ് കുമാർ, ഹബീബ് നാറാണത്ത്, സി ഡി എസ് ചെയർപേഴ്സൻ ബിന്ദു കോറോട്ട്, എന്‍ യു എല്‍ എം സിറ്റി മിഷൻ മാനേജർ ദീപ വി എസ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മൂസക്കുട്ടി എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി മൂന്ന് മാസത്തെ അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ (ടാലി ) പരിശീലനം നൽകിയ 60 പേരില്‍ 34 പേർക്ക് തൊഴിൽ ലഭിച്ചു.