എടക്കഴിയൂര്‍: ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് എടക്കഴിയൂര്‍ മഹല്ല് യൂണിറ്റ്‌ ‘ഈദ്‌ സുഹൃദ്‌ സംഗമം’ സംഘടിപ്പിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ ട്രഷറര്‍ മഹ്‌റൂഫ്‌ വാഫി ഉദ്ഘാടനം ചെയ്തു. പോണ്ടിചേരി സര്‍വ്വകലാശാല പി.ജി. എൻട്രന്‍സ്‌ പരീക്ഷയില്‍ 33ാം റാങ്ക്‌ നേടിയ അബൂതാഹിര്‍ റഹ്‌മാനിയെ സംഗമത്തില്‍ അനുമോദിച്ചു.
നവാസ്‌ റഹ്‌മാനി കുഴിങ്ങര, ഷാഹുല്‍ റഹ്‌മാനി, താഹിര്‍ റഹ്‌മാനി, ഗഫൂര്‍ മുസ്‌ലിയാര്‍, സുഹൈല്‍ മുസ്‌ലിയാര്‍, മിഷാല്‍ ബഷീര്‍, ഷാഫി, റഷാദ്‌ എടക്കഴിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു