Header

സ്നേഹത്തണൽ സ്നേഹാദരവ് 2019 രജത ജൂബിലി ആഘോഷിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചേറ്റുവ:  ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹൈസ്കൂളിലെ 1994 ബാച്ച് 25വർഷങ്ങൾക്കു ശേഷം വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.  വാട്സാപ്പ് കൂട്ടായ്മയായ സ്നേഹത്തണലിന്റെ നേതൃത്വത്തിൽ  രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു.  പ്രോഗ്രാം കൺവീനർ കെ.എം ദിലീപ് അധ്യക്ഷത വഹിച്ചു.   ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ ഫാ. പ്രിൻസ് ചിരിയങ്കണ്ടത്ത് അനുഗ്രഹ പ്രഭാഷണം കേക്ക് മുറിക്കലും  നടത്തി.  ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എൻ.ജ്യോതിലാൽ മുഖ്യ അതിഥി  ആയിരുന്നു. പ്രോഗ്രാം കൺവീനർ ടി. ജി. ഷിലിൻനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു.  ബാച്ച് അംഗമായ ജില്ലാ ജഡ്ജിയായി സ്ഥാനം കിട്ടിയ രജിതഹർഷനും, അദ്ധ്യാപിക അദ്ധ്യാപകൻമാരെയും,  പത്ര രംഗത്തു  55 വർഷത്തെ സേവന പാരമ്പര്യമുള്ള  ചേറ്റുവ  വി അബ്ദുവിനെയും ഉപഹാരം നൽകി ആദരിച്ചു.
സ്കൂൾ ലീഡർ സോണിസോളമൻ സ്വാഗതംവും പ്രോഗ്രാം കോഡിനേറ്റർ സീന മൻസൂർ അലി നന്ദിയും പറഞ്ഞു.   യോഗത്തിന് ശേഷം പൂർവ്വവിദ്യാർത്ഥികളും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

ഫോട്ടോ:
സ്നേഹത്തണൽ സ്നേഹാദരവ് 2019.  1994 എസ് എസ് എൽ സി ബാച്ച് രജതജൂബിലി ആഘോഷം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.