Header

അനാഥന് ജിവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി

ചാവക്കാട് : വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി. പേരകം മുക്കുട്ട സെന്ററില്‍
അടഞ്ഞുകിടക്കുന്ന കടയുടെ ഉമ്മറത്താണ് മനോവൈകല്യമുള്ള യുവാവ് കഴിഞ്ഞിരുന്നത്. വിശക്കുമ്പോള്‍ ഏതെങ്കിലും ഹോട്ടലിനു മുമ്പിലോ വീടുകള്‍ക്കുമുമ്പിലോ ചെന്നു
കൈനീട്ടും. അവര്‍ കൊടുക്കുന്ന ആഹാരം കഴിച്ച് വീണ്ടും വന്ന് കടഉമ്മറത്ത് വന്നു കിടക്കും. മലയാളം സംസാരിക്കുന്ന ഇയാള്‍ തന്റെ പേര് അബൂബക്കര്‍ സിദ്ധി എന്നാണെന്നും
ഭാര്യ മരിച്ചുപോയെന്നും ചോദിക്കുന്നവരോട് പറയും. യുവാവിന്റെ ദയനീയാവസ്ഥ കണ്ട് പേരകം സ്വദേശി ജോജി പാലയൂര്‍ ഇമ്മാനുവേല്‍ ജീവകാരുണ്യ പ്രവര്‍ത്തനസമിതി
പ്രവര്‍ത്തകരെ അറിയിച്ചു . സമിതി ഡയറക്ടര്‍ സി എല്‍ ജേക്കബ് സ്ഥലത്തെത്തി യുവാവിന്റെ മുടിയും താടിയും വെട്ടി കുളിപ്പിച്ചു . തുടര്‍ന്ന് പുതുവസ്ത്രമണിയിച്ചു. നാട്ടുകാരുടെ
സഹായത്തോടെ കോട്ടപ്പടി പിള്ളക്കാട്ട് പ്രവര്‍ത്തിക്കുന്ന മാനസികരോഗികളുടെ പുനരതിവാസകേന്ദ്രമായ ബദാനിയ സെന്ററില്‍ കൊണ്ടുചെന്നാക്കി. ജോജി പേരകം,
ഇമ്മാനുവേല്‍ ജേക്കബ് തുടങ്ങിയവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

thahani steels

Comments are closed.