Unnikrishnanപാവറട്ടി : പാവറട്ടി മുല്ലശ്ശേരിയില്‍  കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്‍ അമ്മയെ തീ കൊളുത്തി. പരേതനായ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളയമ്മു (82)വിനെയാണ് മകന്‍ മുല്ലശ്ശേരി മാനിന സ്വദേശി വാഴപ്പുള്ളി ഉണ്ണിമോൻ എന്ന ഉണ്ണികൃഷ്ണന്‍ (60) തീ കൊളുത്തിയത്. പാവറട്ടി പോലീസ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയതു.

ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. വള്ളിയമ്മു രാവിലെ വീടിനു പുറത്തിറങ്ങിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ വീടിനരികില്‍ കരുതി വെച്ചിരുന്ന പെയിന്റ് ടിന്നര്‍ എടുത്ത് വള്ളിയമ്മുവിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പാവറട്ടി പൊലിസിൽ എൽപ്പിക്കുകയായിരുന്നു.
70 ശതമാനത്തോളം പൊള്ളലേറ്റ വള്ളിയമ്മുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ വള്ളിയമ്മുവിനെ നിരന്തരമായി ഉപദ്രവിക്കാറുള്ളതായി നാട്ടുകാര്‍ ആരോപിച്ചു