ചാവക്കാട് :സൗഹാർദ പേരകം വിദ്യാഭ്യാസ സെമിനാറും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും വിദ്യാഭ്യാസ പുരസ്കാര ദാനവും പഠനോപകരണ വിതരണവും നടത്തി. പേരകം സൗഹാർദ ഹാളിൽ വെച്ചു നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ ഉപാധ്യക്ഷൻ കെ.പി.വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ചൊവ്വല്ലൂർ അധ്യക്ഷനായി. പുന്നയൂർകുളം വില്ലേജ് ഓഫീസർ പി.വി.ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പ്രസീത മുരളീധരൻ, സ്ഥാപക പ്രസിഡന്റ് സി.ആർ. ലാസർ കുട്ടി, ജോ. സെക്രട്ടറി പി.എ ചന്ദ്രൻ, ഉദയൻ പേരകം, ഡോ. നീതു ടെൻഷൻ, അഹല്യ മുരളീധരൻ എന്നിവർ സംസാരിച്ചു. അഡ്വ. ജയ്സൺ ചെമ്മണൂർ സ്വാഗതവും  ട്രഷറർ സി.എ ജോസ് നന്ദിയും പറഞ്ഞു. സെക്രട്ടറി സി.വി.ജെയിംസ്, പി.ജി.വേണു, സി.എൽ.ഫ്രാൻസിസ്, സി.പി.സേവ്യർ, വി.വേണുഗോപാലൻ, പി.വി.ഫിറോസ് അലി, ഒ.വി.പ്രസാദ് എന്നിവർ നേതൃത്വം നൽകി. സൗഹാർദയുടെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായി.