Header

വിദ്യാലയങ്ങള്‍ വര്‍ദ്ധിമ്പോള്‍ ഗുണനിലവാരം കുറയുന്നത് വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളി – സപീക്കര്‍

പുന്നയൂര്‍ക്കുളം: വിദ്യാലയങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഗുണനിലവാരം കുറയുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വെല്ലുവിളിയാകുന്നുവെന്ന് സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം നീങ്ങുന്നത് കൗതുകകരമായ കാലഘട്ടത്തിലൂടെയാണ്. ലോകത്തില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സാന്ദ്രതയുള്ള സ്ഥാപനങ്ങളുള്ള പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നുവന്നും സ്പീക്കര്‍. ചമ്മന്നൂര്‍ അമല്‍ ഇംഗ്ളീഷ് സ്കൂളിലെ ഉന്നത മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളില്‍ പലതിലും 4 ശതമാനം കുട്ടികള്‍ മാത്രമാണ് വിജയിക്കുന്നത്. കണക്കിന് പൂജ്യം മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് എഞ്ചിനീയറിംങ്ങിന് പഠിക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വാശ്രയ കോളജ് മാനേജര്‍മാര്‍ സര്‍ക്കാറിനെ സമീപിക്കുകയാണ്. കണക്കില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ കുട്ടി എഞ്ചിനീയറിംങ്ങിനു പഠിച്ചാല്‍ അവന്‍ പാസാകുമൊയെന്നുള്ളത് ആലോചിക്കാന്‍ സാമാന്യ ബോധമുള്ളര്‍ക്ക് കഴിയുന്നതാണ്. എന്തിനാണ് മൂന്നും നാലും ശതമാനം കുട്ടികള്‍ വിജയിക്കുന്ന കോളേജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന ഹോക്കോടതിയും ചോദിച്ചു. ഇത്തരം സാഹചര്യത്തില്‍ അടുത്ത പടി പരീക്ഷകളില്‍ എങ്ങനെയെങ്കിലും ജയിപ്പിക്കുകായെന്നതാണ്. പരീക്ഷകളെ സ്വകാര്യ വല്‍ക്കരണമെന്ന ആശയം പോലുള്ള പലതരം സാധ്യതയിലേക്കാണിത്തരം സ്ഥാപനങ്ങള്‍ കണ്ണു വെക്കുന്നത്. പരീക്ഷകള്‍ സ്വകാര്യ വല്‍ക്കരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ വിജയത്തിന്‍്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഈ സാഹചര്യം പലപ്പോഴും കേരളത്തെ ഒരു വ്യാജ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. കേവലം സര്‍ക്കാസ് സിലബസുകള്‍ പഠിപ്പിക്കുന്നതിനപ്പുറം ഓരോ വിദ്യാലയങ്ങളും വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ സര്‍ഗവാസനകളും പുറത്തെടുക്കാനും പഠന നിലവാരത്തെ ശക്തിപ്പെടുത്താനുമുള്ള പദ്ധതി ആവിഷ്ക്കരിച്ചാല്‍ മാത്രമെ സംസ്ഥാനം നേരിടുന്ന വിദ്യാഭ്യാസ നിലവാര തകര്‍ച്ച പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പി.ടി.എ പ്രസിഡണ്ട് എ.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യുനിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ.കെ.എം ഹിലാല്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗം ജാസ്മിന്‍ ഷഹീര്‍, പ്രിന്‍സിപ്പല്‍ സുബൈദ ബീവി, പി.ടി.എ. വൈസ് പ്രസിഡന്‍്റ് സലീം ബുസ്താനി, അമല്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ഖാലിദ് അറക്കല്‍, മനേജ്മെന്‍റ് പ്രതിനിധികളായ കെ മുഹമ്മദ്, വി.വി യൂസഫുണ്ണി എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.