ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ഇടവകയിലെ ‘കാരുണ്യനിധി’ പദ്ധതി ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പുതുവര്‍ഷ ദിനത്തില്‍ മാര്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു പദ്ധതി ഉദ്ഘാടനം. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കവീനര്‍ പി.ഐ. സൈമണ്‍, സി.വി. ലാന്‍സ, ട്രസ്റ്റിമാരായ പി.എല്‍. വിന്‍സെന്റ്, സി.ടി. ജോസ്, പി.ടി. ഫ്രാന്‍സി എന്നിവര്‍ സംസാരിച്ചു. പദ്ധതിയില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കിയ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ബോണ്‍നത്താലെയില്‍ പങ്കെടുത്തവര്‍ക്കും സമ്മാനം നല്‍കി.