Header

ദേശിയ പാത ഹിയറിംഗ് അടിയന്തിരമായി നിർത്തിവെക്കണം – വെൽഫെയർ പാർട്ടി

ചാവക്കാട് : ദേശിയ പാത വികസനത്തിനെന്നപേരിൽ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനവുമായി സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മുന്നോട്ട്പോവുകയാണ്. പുതിയ വിജ്ഞാപന പ്രകാരം ഇരകൾ എല്ലാരേഖയും സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. അറുപതു കഴിഞ്ഞവർ റിവേഴ്‌സ് ക്വാറന്റീനിൽ ഇരിക്കണമെന്ന് സർക്കാർ തന്നേ ആവശ്യപ്പെടുമ്പോൾ, സ്ഥലം നഷ്ടമാവുന്ന ഭൂ ഉടമസ്ഥരിൽ ബഹുഭൂരിപക്ഷവും ഈ പ്രായ പരിധി കടന്നവരാവുകയും അവരോട് ഹിയറിങ്ങിന് ഹാജരാവണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് കാപട്യമാണ്.

വില നിശ്ചയിക്കാത്ത മുതലിനും ഇരകൾ രേഖ നൽകണമെന്നാണ് സർക്കാർ നിർദേശം. അതുകൊണ്ട് അടിയന്തിരമായി ഹിയറിങ് നടപടികൾ നിർത്തിവയ്ക്കണമെന്ന് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ ഉസ്മാൻ, ട്രെഷറർ കെ. വി. ശിഹാബ്, പി. കെ. അക്ബർ എന്നിവർ സംബന്ധിച്ചു.

thahani steels

Comments are closed.