ചാവക്കാട്: എടക്കഴിയൂർ ബീച്ചിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് ആടുകളെ കടിച്ചു കൊന്നു.
എടക്കഴിയൂർ സിംഗപ്പൂർ പാലസിനു പടിഞ്ഞാറ് ബ്ലാങ്ങാട് താഴത്ത് ഹഫ്സത്ത്, മുട്ടിൽ ആലിബ്, കൊളപ്പറമ്പിൽ ഹമീദ് എന്നിവരുടെ ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നത്. പട്ടാപകൽ വീടുകൾക്ക് സമീപം കെട്ടിയിടുന്ന ആടുകളെ രണ്ടുമൂന്നും നായകളാണ് സംഘമായെത്തി ആക്രമിക്കുന്നത്. തെരുവ് നായ്ക്കളുടെ ശല്ല്യം മൂലം കുട്ടികളെ പുറത്ത് വിടാനും നാട്ടുകാര്‍ ഭയക്കുന്നു.