Header

കറുകമാട് കുടിവെള്ള പദ്ധതി: വാഗ്ദാന ലംഘനത്തിനെതിരെ എസ്ഡിപിഐ രംഗത്ത്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കടപ്പുറം കറുകമാട് മേഖയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിനെതിരേ പ്രതിഷേധവുമായി എസ്ഡിപിഐ രംഗത്ത്. കറുകമാട് കുടിവെള്ള പദ്ധതിക്കായി നാട്ടുകര്‍ മൂന്നു സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയിട്ടും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പഞ്ചായത്ത് അധികാരികളും വാര്‍ഡ് മെമ്പറും പ്രദേശവാസികളെ കബളിപ്പിക്കുകയാണെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. കുടിവെള്ളപദ്ധതിക്ക് ഒരു വര്‍ഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ശിലാസ്ഥാപനം നടത്തുകയും ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്‌തെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കുതിനായുള്ള ഒരു നടപടിയും പിന്നീട് അധികൃതര്‍ കൈക്കൊണ്ടിട്ടില്ലെന്ന് യോഗം ആരോപിച്ചു. ഇനിയും പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ജനകീയ സമരത്തിന് എസ്ഡിപിഐ രംഗത്തു വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം ബുഖാറയില്‍, ട്രഷറര്‍ സെലീം ചിക്കല്‍, കറുകമാട് ബ്രാഞ്ച് പ്രസിഡന്റ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.