ചാവക്കാട് : ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ ചാവക്കാട് പ്രതിഷേധം ശക്തം. സംഭവത്തില്‍ പ്രതിഷേധിച്ച് ചാവക്കാട് നഗരത്തില്‍ വിവിധ പാര്‍ട്ടികളുടെ പ്രകടനം നടന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി ജി പി ലോക്നാഥ് ബഹറയെ പുറത്താക്കുക എന്ന മുദ്രാവാക്യ മുയര്‍ത്തി നടന്ന പ്രകടനത്തിനു മണ്ഡലം വൈസ് പ്രസിഡണ്ട് റകീബ് തറയിൽ, ഹനീഫ സി ആർ, അക്ബർ പി കെ എന്നിവർ നേതൃത്വം നൽകി.
മുസ്ലിം ലീഗ്, എസ് ഡി പി ഐ, കോണ്ഗ്രസ്, ബി ജെ പി എന്നീ പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനങ്ങളും ഉണ്ടായി.
ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ഗ്രസ്സും ബിജെപിയും മലപ്പുറം ജില്ലയോഴിച്ച് കേരളത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.