എടക്കഴിയൂർ : സ്റ്റാർ ഗ്രൂപ്പ്‌ അതിർത്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റ് വിതരണവും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും എടക്കഴിയൂർ വ്യാപാര ഭവൻ ഹാളിൽ വെച്ച് നിർവഹിച്ചു. ചാവക്കാട് മുനിസിപ്പൽ കൗൺസിലർ തറയിൽ ജനാർദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പാലയൂർ പള്ളി വികാരി ഫാ: ജോസ് പോന്നോലിപറമ്പിൽ, നാഗഹരിക്കാവ് സ്വാമി മുനീന്ദ്രാനന്ദ, കിറാമൻകുന്നു മഹല്ല് ഖത്തീബ്‌ ഹംസ സഖാഫി, കെ. വി. അഷ്‌റഫ്‌ ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്റ്റാർ ഗ്രൂപ്പ്‌ പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ. വി. ഷാഫിർ സ്വാഗതവും, സെക്രട്ടറി ഷിനോജ് നന്ദിയും പറഞ്ഞു.