എടക്കഴിയൂര്‍ : സ്കൂള്‍ പഠനം തുടങ്ങാന്‍ ഇരിക്കുന്ന 65-ആം നമ്പർ അംഗൻവാടിയിലെ വിദ്യാർഥികൾക്ക് അഫയൻസ് അസോസിയേഷൻ എടക്കഴിയൂർ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. 10-ആം വാർഡ് മെമ്പർ ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. അഫയൻസ് പ്രസിഡണ്ട് ഷെഫീർ അദ്ധ്യക്ഷത വഹിച്ചു, സുജാത ടീച്ചർ,  കബീർ സി കെ, ഇബ്രാഹീം പി സി, നജീബ് ബംഗ്ലാവിൽ, സിദ്ദി എം കെ, അലി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അൻസിൽ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.