പാവറട്ടി: പാവറട്ടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സിപിഒ മാരായ സാജൻ, ശ്രീജിത്ത്‌ എന്നിവരെയാണ്  സസ്‌പെന്റ് ചെയ്തത്.  അസി:കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് സംശയത്തിന്‍റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത് വിട്ടതിനു ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാരും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ ചക്കാണ്ടൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ വിനായക് (18) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്ഗ്രസ്സിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധവും, പാവറട്ടി, എളവള്ളി, മുല്ലശ്ശേരി, വെങ്കിടങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു.