ചാവക്കാട് : മണത്തല  നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂടിന്റെ പണി പൂര്‍ത്തിയായി. വര്‍ണ്ണക്കൂട്ടുകള്‍ പകര്‍ന്നു മനോഹരമാക്കാനുള്ള മിനുക്ക്‌ പണിയിലാണ് തെക്കഞ്ചേരി സ്വദേശിയും പുന്നയില്‍ താമസക്കാരനുമായ കലാകാരന്‍ എ എം സുധീര്‍. നാളെ രാവിലെയാണ് തബൂത്ത് കാഴ്ച തെക്കഞ്ചേരിയില്‍ നിന്നും പുറപ്പെടുക. സാമൂതിരിയുടെ  പടനായകനായ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ബൌധിക ശരീരം മണത്തല പള്ളി ഖബര്‍സ്ഥാനില്‍ ആചാര ബഹുമതികളോടെ കബറടക്കിയതിന്റെ സ്മരണ ഉണര്‍ത്തുന്നതാണ് താബൂത്ത് കാഴ്ച. താബൂത്ത് സന്ദര്‍ശിക്കുന്നതിന് തെക്കഞ്ചേരിയില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.