ചാവക്കാട്: ധാർമ്മിക മൂല്യങ്ങളിലൂന്നിയ ഭൗതിക വിദ്യ പുതിയ കാലഘട്ടത്തിൻറെ ആവശ്യമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. ചാവക്കാട് ഖുർ ആൻ സ്റ്റഡീസെൻറർ സംഘടിപ്പിക്കുന്ന തഖ്ദീസ് 17 അവധിക്കാല പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനറൽ കൺവീനർ ടി.കെ. അബ്ദു സലാം അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ ഹുദവി ക്ലാസിനു നേതൃത്വം നൽകി.
ബഷീർ ഫൈസി ദേശമംഗലം, ഷഫീഖ് ഫൈസി കായംകുളം,
ഹിഷാം ഹംസു ഒരുമനയൂർ, അബ്ദുൾ ഖാദർ ഹാജി, സഗീർ പി.കെ എന്നിവര്‍ സംസാരിച്ചു.