ചാവക്കാട്: പതിവിലും വൈകിയാണ് ഈ  സീസണിൽ കടലാമകൾ കൂടുകെട്ടാനെത്തിതുടങ്ങിയത്.   സാധാരണയായി നവംബർ മദ്ധ്യത്തോടെ എത്തേണ്ട  കടലാമകൾ ഈ സീസണിൽ ജനുവരി ആദ്യവാരത്തോടെയാണ്  കൂടുകെട്ടാനെത്തിയത്.
കടൽകരയിലെ കനത്ത തണുപ്പാണ്   ആമകൾ കൂടുകെട്ടാനെത്താൻ വൈകിയത്.
തണുപ്പുകാലത്ത് വച്ച കൂട്ടിലെ മുട്ടകൾ ഇതുവരേയും വിരിഞ്ഞില്ല. സാധാരണയായി നാല്പത്തിയഞ്ചുനാൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ കൂട്ടിന് പുറത്തെത്തി കടലിലേക്ക് പോകും. എന്നാൽ ഇത്തവണ അതുണ്ടായില്ല.
രാത്രി കടൽ കരയിലെ തണുപ്പ് കുറയുകയും പകൽ ചൂട് വർദ്ധിക്കുകയും ചെയ്തതോടെ കടലാമകൾ മുട്ടയിടാനായി ധാരാളമെത്തി  തുടങ്ങിയിട്ടുണ്ട്.  ഒരു ദിവസം ആറുവരെ കൂടുവച്ചതായി ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറകടർ എൻ ജെ ജെയിംസ് പറഞ്ഞു.
എടക്കഴിയൂർ, പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളിലാണ് കടലാമകൾ കൂടു വയക്കാനെത്തുന്നത്.
രാത്രികാലങ്ങളിൽ ആമമുട്ട കവരാന്നെത്തുന്നവരിൽ നിന്ന്  സംരക്ഷണം നൽകാൻ സോഷ്യൽ ഫോറസ്ട്രി, ടെറിട്ടോറിയൽ ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ പരീശീലനം നൽകിയ കടലാമ സംരക്ഷണ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് സോഷ്യൽ ഫോറസ്ട്രി ഡി എഫ് ഒ ജയമാധവൻ അറിയിച്ചു.
സലിം ഐഫോക്കസ് ഗ്രീൻ ഹാബിറ്റാറ്റ്, സെയ്തുമുഹമ്മത് സൂര്യ, സജിൻ ഫൈറ്റേഴ്സ്, ഫഹദ് മഹാന്മ എന്നിവരുടെ നേതൃത്വത്തിലാണ് കടലാമ സുരക്ഷ നിരീക്ഷണ യാത്രകൾ സംഘടിപ്പിക്കുന്നത്.