Header

പീഡന കേസില്‍ അറസ്റ്റിലായ മുന്‍ സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന് കൌണ്‍സില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: പീഡന കേസില്‍ അറസ്റ്റിലായ ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി രഘൂരാമന്റെ സേവന കാലയളവിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വകുപ്പുതല അന്വേഷണം വേണമെന്ന് കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. വകുപ്പുതല അന്വേഷണം വേണമന്നാവശ്യപ്പെട്ട് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യരാണ് പ്രമേയം അവതരിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കൂടിയായ കെ.വി. വിവിധായിരുന്നു അനുവാദകന്‍. പീഡനകേസില്‍ പ്രതിയായ സെക്രട്ടറിയെ പൊലീസ് സ്റ്റേഷനില്‍ സഹായിച്ചത് രണ്ട് മുന്‍ കോണ്‍ഗ്രസ് കൗസിലര്‍മാരാണെന്ന് സുരേഷ് വാര്യര്‍ ആരോപിച്ചു. സെക്രട്ടറി നടത്തിയ ചട്ട ലംഘനങ്ങള്‍ തെളിവുകളോടെ അക്കമിട്ട് നിരത്തിയാണ് കെ.വി. വിവിധ് സംസാരിച്ചത്. കട മുറി തട്ടിപ്പില്‍ രക്ഷപ്പെടുത്തിയതിന്റെ പ്രത്യുപകാരമാണ് മുന്‍ കൗസിലറായ കോഗ്രസ് നേതാവ് സെക്രട്ടറിക്ക് നല്‍കുന്ന സഹായമെന്ന് വിവിധ് പറഞ്ഞു. സെക്രട്ടറി നല്‍കിയ ലൈസന്‍സ്, കെട്ടിട നിര്‍മാണ അനുമതി എന്നിവയെല്ലാം അന്വേഷിക്കണമന്നാവശ്യപ്പെട്ട് വിവിധ് തന്റെ കൈയിലുള്ള രേഖകളെല്ലാം ചെയര്‍മാന്റെ മേശപ്പുറത്ത് സമര്‍പ്പിച്ചു. സെക്രട്ടറി ഗുരുവായൂരിലുണ്ടായിരിക്കെ വിമര്‍ശനം ഉന്നയിക്കാത്തവര്‍ അദ്ദേഹം സ്ഥലം മാറിയ ശേഷം വിമര്‍ശനം ഉയിക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷം പറഞ്ഞു. സെക്രട്ടറിയെ സംരക്ഷിക്കാന്‍ ഇടപെട്ടത് എല്‍.ഡി.എഫിലെ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും നിര്‍മാണ വ്യവസായിയായ മുന്‍ കൌണ്‍സിലറുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചെയര്‍പേഴ്‌സന്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൌണ്‍സിലര്‍മാരുടെ കോള്‍ ലിസ്റ്റ് പരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. കെ.പി. വിനോദ്, റഷീദ് കുറ്റിക്കല്‍, സ്വരാജ് താഴിശേരി, ശോഭ ഹരിനാരായണന്‍, ജോയ് ചെറിയാന്‍, ആന്റോ തോമസ് എിവര്‍ സംസാരിച്ചു. സെക്രട്ടറിയെ കുറിച്ച് അന്വേഷിക്കുതിനൊപ്പം ആ കാലഘട്ടത്തിലെ ചെയര്‍മാന്‍മാരുടെ നടപടികളും വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഭരണപക്ഷം അംഗീകരിച്ചില്ല. കൌണ്‍സില്‍ ബഹിഷ്‌കരിച്ചുവെന്ന് പ്രഖ്യാപിച്ച് പുറത്തു പോവുകയും പിന്നീട് തിരിച്ചു കയറുകയും ചെയ്ത എ.ടി. ഹംസ യോഗത്തില്‍ സംസാരിക്കരുതെന്ന് ചെയര്‍പേഴ്‌സ റൂളിങ് നല്‍കി. എ.ടി. ഹംസ നവംബര്‍ എട്ടിന് നല്‍കിയിരുന്ന പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. ഇതോടെ അജണ്ടകള്‍ വായിച്ച് പാസാക്കിയതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ. ശാന്തകുമാരി കൗസില്‍ പിരിച്ചുവിട്ടു. ചെയര്‍പേഴ്‌സന്റെ നടപടിയില്‍ പാര്‍ലമെന്റ് പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.