ഗുരുവായൂർ : നാട്ടിലേക്ക് മടങ്ങുന്ന ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികൾക്ക് നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ് എന്നിവരുടെ നേതൃത്വത്തിൽ ലഡുവും മാസ്കുകളും നൽകി. ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്.
44 പേരാണ് ലേബർ ഡിപ്പാർട്ട്മെന്റ് മുഖേന നാട്ടിലേക്ക് മടങ്ങുന്നത്. നഗരസഭ ടൗൺ ഹാളിൽ വെച്ച് യാത്രാ രേഖകളും ആരോഗ്യ പരിശോധനയും പൂർത്തീകരിച്ച ശേഷം കെ എസ് ആർ ടി സി ബസ്സിലാണ് തൃശ്ശൂരിലേക്ക് യാത്രയായത്.