ചാവക്കാട് : ചാവക്കാട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലേയക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ചൊല്ലി കോണ്ഗ്രസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് പോരാട്ടം. കോടതിയില്‍ നടന്ന പോരാട്ടത്തില്‍ തെരഞ്ഞെടുപ്പ് നേരത്തെ തിരുമാനിച്ചതനുസരിച്ച് നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നു തങ്ങളുടെ ഭാഗം ന്യായികരിക്കുന്ന വാദമുഖങ്ങളുമായി ഇരുവിഭാഗങ്ങളും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ക്രമ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും തെരഞ്ഞെടുപ്പ് മാറ്റിവെച്ച് പുനര്‍പ്രഖ്യാപനം നടത്തണമെന്നും ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കെ ഡി വീരമണി, പി യതീന്ദ്രദാസ്, മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സഹകരണ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. കോടതി കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പു പ്രക്രിയ അസാധുവാകുമെന്നുമാണ് നിയമവിദഗ്ധരുടെ നിഗമനമത്രെ. ഏപ്രില്‍ 24 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് രണ്ട് ജനറല്‍ വാര്‍ഡ്, ആറ് വായ്പ വാര്‍ഡ്, നാലു സംവരണ വാര്‍ഡ് അടക്കം 12 വാര്‍ഡുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ഥികളെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ 29 ന് ബാങ്ക് റിണിംട്ടേഗ് ഓഫീസറും ബാങ്ക് സെക്രട്ടറിയും ചാവക്കാട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സഹകരണതെരഞ്ഞെടുപ്പു കമ്മീഷണറുടെ വിജ്ഞാപനത്തിനും ജോയിന്റ് റെജിസ്ട്രാറുടെ ഏപ്രില്‍ 11 ലെ നിയമാവലി ഭേദഗതി ഉത്തരവിനും വിരുദ്ധമായ വാര്‍ഡ് വിഭജനം നടത്തിയന്നാണ് ആക്ഷേപം. ഈ വിഭജനത്തില്‍ രണ്ട് ജനറല്‍ വാര്‍ഡുകള്‍ക്കു പകരം എട്ട് ജനറല്‍ വാര്‍ഡുകള്‍ ഉണ്ടാക്കുകയും ആറ് വായ്പാ വാര്‍ഡുകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയുമാണ് ചെയ്തത്. ഇതോടെ ജനറല്‍ വാര്‍ഡുകളിലേയ്ക്ക് നാമ നിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ അംഗങ്ങള്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍ ആരോപിച്ചു. ഭരണസമിതിയോ പൊതുയോഗമോ ജോയിന്റ് രജിസ്ട്രാറേ അംഗീകരിക്കുകയോ അനുമതി നല്‍കുകയോ ചെയ്യാതെ വാര്‍ഡുകളില്‍ ഭേദഗതി നിര്‍ദേശിക്കുന്നത് നിയമവിരുദ്ധവും നിഗൂഡവുമാണെന്നും നേതാക്കള്‍ പറഞ്ഞു. പതിനായിരം അംഗങ്ങളുള്ള ബാങ്കില്‍ ആറായിരം അംഗങ്ങളെ ഇല്ലാതാക്കിയതിലും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തിയതിലും ദുരൂഹതയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു . നിയമവിരുദ്ധമാണെറിഞ്ഞിച്ചു ലക്ഷങ്ങള്‍ ചെലവു വരുന്ന തെരഞ്ഞെടുപ്പു പ്രക്രിയ നടത്തുവര്‍ നിയമത്തിനു മുന്നില്‍ സമാധാനം പറയേണ്ടി വരും. കോടതിയില്‍ നിയമ പോരാട്ടം തുടരുമെന്നും ഡിസി സി നേതാക്കള്‍ വ്യക്തമാക്കി. യൂത്ത് കോഗ്രസ് മുന്‍ ജില്ല സെക്രട്ടറി കെ എം ഷിഹാബ്, കെ എസ് യു ജില്ല ജനറല്‍ സെക്രട്ടറി എ എസ് സറൂഖ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ഇതേസമയം തെരഞ്ഞെടുപ്പ് നിയമ വിധേയമാണെന്ന് ഒന്നാംവാര്‍ഡില്‍ മത്‌സരിക്കുന്ന കെ പി സി സി മുന്‍ അംഗവും കോഗ്രസ് മുന്‍ ബേ്‌ളാക്ക് പ്രസിഡന്റുമായ സി ഗോപപ്രതാപന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഇരുവിഭാഗത്തിന്റെയും തര്‍ക്കവിഷയങ്ങള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കൊടതി ഇന്ന് തെരഞ്ഞെടുപ്പു നടത്താന്‍ അനുമതി നല്‍കിയത്. ബാങ്കുമായി യാതൊരു ബന്ധമില്ലാത്തവരാണ് പരാതികളും ആക്ഷേപങ്ങളുമായി രംഗത്തു വന്നിട്ടുള്ളത്. വാര്‍ഡുകളില്‍ രണ്ടാമതു വിഭജനം നടത്തിയെന്ന പരാതിയോ ആക്ഷേപമോ കോടതിമുമ്പാകെയില്ല. സഹകരണവകുപ്പു നിയമങ്ങളില്‍ മാറ്റം വരുത്തികൊണ്ട് ഏപ്രില്‍ പത്തിന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഏപ്രില്‍ 11 ന് നടത്തിയ ബൈലോ ഭേദഗതിയെ ഒരുതരത്തിലും ബാധിക്കില്ലന്നാണ് നിയമ വൃവ്യത്തങ്ങളുടെ നിഗമനമെന്നും അദേഹം പറഞ്ഞു. അംഗത്വം ചേര്‍ത്തിയതും വെട്ടിയതുമായ തര്‍ക്കമാണ് കോടതി പരിഗണനയിലുള്ളത്. പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള തിരുമാനം നടപ്പാക്കിയത് നിയമവിധേയമാണ് .
കോഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ വധകേസില്‍ നിരപരാധിയായ തന്നേ പ്രതിയാക്കാനുള്ള ചില കോഗ്രസുകാര്‍ നടത്തുന്ന ശ്രമത്തിന്റെ ബാക്കിയാണ് ബാങ്കില്‍ മത്‌സരിക്കുന്ന തനിക്കെതിരെ നടത്തുന്നതെുന്നും ഗോപപ്രതാപന്‍ വ്യക്തമാക്കി. ഇത്തവണ അംഗത്വം പുതുക്കാത്തതിനാല്‍ താനിപ്പോള്‍ കോഗ്രസിലില്ലെന്നും അതുകൊണ്ടു തന്നെ കോഗ്രസില്‍ നിന്നും തന്നെ പുറത്താക്കാനാകില്ലെന്നും അദേഹം പറഞ്ഞു.
കോഗ്രസിലെ അസ്വസ്ഥതകള്‍ വരും തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ പ്രതിസന്ധികളിലേയ്ക്ക് വഴി വെച്ചേക്കും. ബാങ്കിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ഇരുവിഭാഗങ്ങള്‍ ഏറ്റു മുട്ടിയിരുന്നു.. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഹനീഫ വധത്തില്‍ എത്തി. ബാങ്ക് തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും എ വിഭാഗം നേതാവുമായ കെ വി ഷാനവാസും, ഐ വിഭാഗം നേതാവായിരുന്ന ഗോപപ്രതാപനും മത്‌സര രംഗത്ത് നേര്‍ക്കുനേര്‍ വന്നതോടെയാണ് കോഗ്രസിനുള്ളില്‍ പൊട്ടിതെറികള്‍ക്ക് വഴിയൊരുങ്ങിയത്. ഗുരുവായൂര്‍ അര്‍ബന്‍ബാങ്ക് ഹാളിലാണ് ഇന്ന് തെരഞ്ഞെടുപ്പു നടക്കുന്നത്. ഒന്നാം വാര്‍ഡില്‍ ഇരുവിഭാഗവും തയ്യാറെടുപ്പോടെയാണ് എത്തുകയെന്നതിനാല്‍ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തുന്നുണ്ട്.