ചാവക്കാട് : തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രത്തിലെ പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമ്മികത്വത്തിൽ  നടന്ന  ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികളായ ചക്കരാത്ത് സുകുമാരൻ, എം.എസ്.വേലായുധൻ, എം.ഡി.പ്രകാശൻ, എം.എ. രാധാകൃഷ്ണൻ, എം.എസ്. ശ്രീവത്സൻ, കണ്ടംപുള്ളി ഗോപി, മുകുന്ദൻ, എന്നിവർ നേതൃത്വം നൽകി.