ചാവക്കാട്: സമസ്ത കേന്ദ്ര മുശാവറ അംഗവും, മതപണ്ഡിതനും, ജില്ലയിലെ സമസ്ത പ്രസ്ഥാനങ്ങളുടെ നായകനും, ദാറു റഹ്മ എഡ്യുക്കേഷണൽ കോംപ്ലക്സ് സ്ഥാപകനുമായ തൊഴിയൂർ ഉസ്താദിന്റെ മൂന്നാം ആണ്ടും ദാറു റഹ്മയിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂലൈ 15, 16 തിയ്യതികളിൽ തൊഴിയൂർ റഹ്മത്ത് നഗറിൽ നടക്കും. മഖാം സിയാറത്ത്, പൂർവ്വ വിദ്യാർത്ഥി സംഗമം, മജ് ലിസുന്നൂർ ആത്മീയ സംഗമം, മൗലിദ് പാരായണം, ഖത്മുൽ ഖുർആൻ ദുആ മജ് ലിസ്, ആദർശ സമ്മേളനം, അനുസ്മരണ സമ്മേളനം തുടങ്ങിയ സെഷനുകളിലായിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജൂലൈ 15ന് വൈകീട്ട് 3 മണിക്ക് ജലാലുദ്ദീന് ബ്നു ഹിബത്തുള്ള തങ്ങളുടെ നേതൃത്വത്തിൽ മഖാം സിയാറത്ത് നടക്കും. വൈകീട്ട് 4 ന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നിർവ്വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ട്രഷറർ ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തും. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് പി.ടി. കുഞ്ഞുമുഹമ്മദ് മുസ് ലിയാരുടെ നേതൃത്വത്തിൽ രാത്രി 7 ന് നടക്കുന്ന മജ് ലിസുന്നൂർ ആത്മീയ സംഗമത്തിൽ ഖലീൽ ഹുദവി കാസർകോഡ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. ജൂലൈ 16 ന് രാവിലെ 8.30 ന് മൗലിദ് പാരായണം നടക്കും. പി.വി.മുഹമ്മദ് കുട്ടി ബാഖവി ചേകന്നൂർ നേതൃത്വം നൽകും. രാവിലെ 9.30 ന് നടക്കുന്ന ഖത് മുൽ ഖുർആൻ ദുആ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി ശൈഖുനാ എം.എം.മുഹ് യിദ്ദീൻ മുസ് ലിയാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ് ലിയാർ ദുആ നേതൃത്വവും, ഇസ്മായിൽ സഖാഫി തോട്ടുമുക്കം മുഖ്യ പ്രഭാഷണവും, അൻവർ മുഹ് യിദ്ദീൻ ഹുദവി പ്രഭാഷണവും നിർവ്വഹിക്കും. 16 ന് വൈകീട്ട് 2 മണിക്ക് നടക്കുന്ന ആദർശ സമ്മേളനം ദാറുൽ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ:ബഹാഉദ്ദീൻ മുഹമ്മദ് നദ് വി കൂരിയാട് ഉദ്ഘാടനം ചെയ്യും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
ജൂലൈ 16 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹോസ്റ്റൽ കെട്ടിടോദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങൾ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ സി.കെ.എം.സ്വാദിഖ് മുസ് ലിയാർ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ശൈഖുനാ എം.ടി.അബ്ദുല്ല മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അവാർഡ് സമർപ്പണം നടത്തും. ചടങ്ങിൽ ഇന്റർനാഷണൽ ഇസ് ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വാഫീ കോളേജ് സ്ഥാപകൻ അബ്ദുൾ ഹക്കീo ഫൈസി ആദൃശ്ശേരിയെ അനുമോദിക്കും. എസ്.എം.എഫ് ജില്ല ജനറൽ സെക്രട്ടറി ഹംസ ബിൻ ജമാൽ റംലി പ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി റഹ്മത്ത് നഗറിൽ നടക്കുന്ന പരിപാടികളിൽ മത സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. കേരളത്തിലെ പ്രമുഖ മതപണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷകനും അനാഥ സംരക്ഷകനുമായ തൊഴിയൂർ ഉസ്താദിന്റെ ആണ്ട് പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത തൊഴിയൂർ ദാറു റഹ്മ സെക്രട്ടറി അബ്ദുൾ കരീം ഫൈസി, സ്വാഗത സംഘം ചെയർമാൻ അബ്ദുൾ ഗഫൂർ ഖാസിമി, ദാറു റഹ്മ മാനേജർ സലീം പള്ളത്ത്, ജോയിന്റ് സെക്രട്ടറി കെ.വി മജീദ് ഹാജി എന്നിവർ അറിയിച്ചു.