ഗുരുവായൂര്‍ : ആള്‍താമസമില്ലാത്ത വീടുകള്‍ കുത്തി ത്തുറന്നു മോഷണം നടത്തുന്ന മൂന്നു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തലവടി സ്വദേശി പാടത്ത് മുതുമല്‍ സുമേഷ്, തിരുവല്ല കണ്ടനാട്ട് ചിറയില്‍ മനീഷ്,  ചാവക്കാട് തിരുവത്ര കുന്നത്ത് വീട്ടില്‍ല്‍ ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും കവര്‍ച്ചക്കുപയോഗിക്കുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പുലര്‍ച്ചെ പട്രോളിംഗിനിടെയാണ് ഇവര്‍ പിടിയലായത്. ഇവര്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി ലഹരി വസ്തുക്കളുടെ വില്‍പനയുമുണ്ട്. പകല്‍ സമയത്ത് ആളില്ലാത്ത വീടുകള്‍ കണ്ടുവെക്കുകയും രാത്രിയിലെത്തി മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. മോഷണം നടത്തി കിട്ടുന്ന സാധനങ്ങള്‍ കേരളത്തിന് പുറത്തുകൊണ്ടു പോയി വില്‍പന നടത്തുകയാണ് പതിവെുന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.