ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും  മുനിസിപ്പല്‍ സമ്മേളനവും   ഇന്ന് (ഒകേ്ടാബര്‍ രണ്ട് ചൊവ്വഴ്ച്ച)  ഉച്ചകഴിഞ്ഞ് രണ്ടരക്ക് നടക്കുമെന്ന് പ്രസിഡന്റ് ജാഫര്‍ ലിമ, സെക്രട്ടറി രാജന്‍ നമ്പിയത്ത്, ട്രഷറര്‍ അബു രാമനാത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് ലിമ ടവറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഓഫീസ് ഉദ്ഘാടനം രണ്ടരക്ക്  കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ  പി ടി കുഞ്ഞുമുഹമ്മദ് നിര്‍വഹിക്കും. തുടര്‍ന്ന് ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ( ടി പി നൗഷാദ് നഗര്‍ ) നടക്കുന്ന കേരള പ്രവാസി സംഘം മുനിസിപ്പല്‍ സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ ഘടകങ്ങള്‍ നല്‍കുന്ന സഹായ സ്വീകരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ നിലവില്‍ വരും. കേരള പ്രവാസി സംഘത്തിന്റെ അഞ്ചാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായാണ് മുനിസിപ്പല്‍ സമ്മേളനം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച  ചാവക്കാട് മുനിസിപ്പല്‍ പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഉടന്‍ നടത്തി പ്രവര്‍ത്തനം തുടങ്ങുമെന്നും ഭാരവാഹികള്‍ വെളിപ്പെടുത്തി.  കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും.   മറ്റു ഭാരവാഹികളായ എം എ റസാഖ്, കെ എസ് സോമന്‍, ടി പി അബ്ദുള്‍കരീം എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.