Header

മിനി സിവില്‍ സ്റ്റേഷന്‍ കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നതില്‍ നടപടിയായി

ചാവക്കാട്: മിനി സിവില്‍ സ്റ്റേഷന്‍ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നതില്‍ നടപടിയായി.
മാസങ്ങളായുള്ള ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ നിസംഗതക്കെതിരെ ചാവക്കാട്ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച്ച രാവിലെ താലൂക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ മാലിന്യം ഒഴുകുന്ന ഭാഗത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് അടിയന്തിര നടപടി ആരംഭിച്ചത്. ഉച്ചക്കു ശേഷം രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ മാലിന്യം തളം കെട്ടി നില്‍ക്കുന്ന ഡ്രയിനേജ് ടാങ്കിനു ചുറ്റുമുള്ള പൊന്തക്കാടുകള്‍ വൃത്തിയാക്കി. കെട്ടിടത്തിന്റെ ടെറസില്‍ കാട്ടുപുല്ലുകള്‍ വളര്‍ന്നിരുന്നതും വെട്ടി വൃത്തിയാക്കി. ബുധനാഴ്ച്ച രാവിലെ സെപ്റ്റിക് ടാങ്കിന്‍്റെയും പൈപ്പുകളുടെയും അറ്റകുറ്റ പണികള്‍ ആരംഭിക്കും. താലൂക്ക് ആസ്ഥാനമായ മിനി സവില്‍ സ്റ്റേഷന്റെ കസ്റ്റോഡിയന്‍ താലൂക്ക് താഹസില്‍ ദാറാണ്. എന്നാല്‍ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ തീര്‍ക്കേണ്ടത് പൊതുമരമാത്ത് വകുപ്പുമാണ്. താഹസില്‍ ദാറില്‍ നിന്ന് റിപ്പോര്‍ട്ടിനു കാത്തുനില്‍ക്കാതെയാണ് ഇവര്‍ ചൊവ്വാഴ്ച്ചയത്തെി അടിയിന്തിര നടപടി ആരംഭിച്ചത്.
ചാവക്കാട് ജില്ലയുടെ ആസ്ഥാനമായി 40 ലേറെ പ്രധാനപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ പിന്‍ഭാഗത്തെ പ്രധാന കവാടത്തിനു സമീപമാണ് നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി മാലിന്യ തടാകമായത്. ടൗണ്‍ എംബ്ളോയ്മെന്‍റ് ഓഫീസിനു നേരെ പുറകിലാണിത്. സബ് ട്രഷറി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും, താലൂക്ക് സപൈ്ള ഓഫീസ്, ഫുഡ് ഇന്‍സ്പെക്ടര്‍, കോസ്റ്റല്‍, ജലസേചന മൈനര്‍ ജലസേചന അസി. എഞ്ചിനീയര്‍മാര്‍, സെയില്‍ ടാക്സ് ഓഫീസര്‍ എന്നിവരുടെ ഓഫീസുകളുടെ കൂട്ടത്തില്‍ മന്ത് രോഗ നിന്ത്രണത്തിനുള്ള ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കത്തെുന്നത്. മൂന്നു നിലകളിലായ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ പരിസരത്തും അകത്തും രൂക്ഷമായ ദുര്‍ഗന്ധം കെട്ടി നില്‍ക്കുമ്പോഴും അധികൃതര്‍ നടപടിക്ക് ഒരുങ്ങുന്നില്ലെന്ന വാര്‍ത്ത തിങ്കളാഴ്ച രാത്രിയാണ് ചാവക്കാട്ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്തത്.

മിനി സിവില്‍ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്ത് – ശ്വാസംമുട്ടുന്ന ദുര്‍ഗന്ധം – മാസങ്ങളായി നടപടിയില്ല

thahani steels

Comments are closed.