ഗുരുവായൂര്‍ : വളര്‍ത്തു നായ ആക്രമിക്കാന്‍ ശ്രമിച്ചതിന് വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി. കണ്ടാണശ്ശേരി നമ്പഴിക്കാട് കാന്തപുരത്തില്‍ വേലായുധന്റെ ഭാര്യ ഹേമ അംബിക(62)ക്കാണ് മര്‍ദ്ധനമേറ്റത്. പരിക്കേറ്റ ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ തനിച്ചുള്ളപ്പോഴാണ് അയല്‍വാസികളായ നാലുപേര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ധിച്ചത്. ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ്സെടുത്തു.