ചാവക്കാട്: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശികളായ പുതുവരയില്‍ മുഹമ്മദ് ഷാഫി(31), കണ്ണന്നൂര്‍ അഷറഫ് (42) എന്നിവരെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. കെ.ജി.സുരേഷ്, എസ്.ഐ. എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പതിനാറുകാരന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 16-നാണ് കേസിനാസ്പദമായ സംഭവം. രാവിലെ പഞ്ചവടി കടപ്പുറത്ത് വെച്ച് പ്രതികള്‍ ഇരുവരും ചേര്‍ന്ന് കുട്ടിയെ മൊബൈലില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചതിന് ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. ഇതിനുമുമ്പും പ്രതികള്‍ പല തവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴിയെടുത്തതില്‍ നിന്ന് പോലീസിന് അറിയാന്‍ കഴിഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ.മാധവന്‍, എ.എസ്.ഐ.അനില്‍ മാത്യു, സി.പി.ഒ.മാരായ ശ്യാംകുമാര്‍, റഷീദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.