ഗുരുവായൂര്‍: പഴത്തില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കൃത്രിമ നിറങ്ങളോ, രുചിക്കൂട്ടുകളോ ചേര്‍ക്കാതെ വിഭവങ്ങള്‍ നിര്‍മിക്കാനുള്ള പരിശീലന കോഴ്‌സ് നമ്പഴിക്കാട് പുരോഗമന കലാവേദി വായന ശാലയില്‍ തുടങ്ങി. കുന്നംകുളം ഗവ. പോളിടെക്‌നിക്കിലെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നടക്കുന്നത്. സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രമോദ് അധ്യക്ഷത വഹിച്ചു. പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ എം.കെ.ഷീബ, പി.കെ.ഗോപാലന്‍, ശിവശങ്കരന്‍, വാര്‍ഡ് അംഗം പുഷ്പലത, പി.വി.സുധാകരന്‍, ടി.കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.