പാലയൂര്‍: മാര്‍ തോമാസ്‌ളീഹായുടെ ഭാരതത്തിലെ പ്രഥമ വചന പ്രഘോഷണ വേദിയായ പാലയൂരില്‍ മാര്‍ തോമാ ചൊവ്വാഴ്ച്ചയാചരണം ആരംഭിച്ചു. നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന ആചരണം പുതിയ ഉണര്‍വോടെയും ആത്മിയ നിറവോടെയാണ് പുനരാരംഭിക്കുന്നതെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ അറിയിച്ചു. മാര്‍ തോമാസ്‌ളിഹ എ.ഡി 72 ല്‍ ചെന്നൈയ് മൈലാപ്പൂരിലെ ചിന്നമലയില്‍ രക്ത സാക്ഷിത്വ വരിച്ചത് ചൊവ്വാഴ്ച ദിവസമാണൊണ് പരമ്പരാഗത വിശ്വാസം. ഇതിന്റെയടിസ്ഥാനത്തിനാണ് പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ചൊവ്വാഴ്ച്ചയാചരണം സജിവമാക്കുന്നത്. ആചരണ തിരുകര്‍മങ്ങളില്‍ അതിരൂപതയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നൊവേന, പ്രാര്‍ഥന ശൂശ്രൂക്ഷ, വചന പ്രഘോഷണം, സമര്‍പ്പണം, കൌണ്‍സിലിംഗ്, കുമ്പസാരം, ആരാധന, രോഗശാന്തി ശുശ്രൂഷ, ജപമാല, തിരുശേഷിപ്പ് വണക്കം, അനുഭവസാക്ഷ്യങ്ങള്‍ തുടങ്ങിയവ ഉണ്ടായി. ഉച്ചയ്ക്ക് നേര്‍ച്ച കഞ്ഞി വിതരണം ചെയ്തു. വിവിധ ഇടവകളിലെ പ്രാര്‍ഥനാ ഗ്രൂപ്പുകള്‍, സംഘടനകള്‍, കൂട്ടായ്മകള്‍, സഭാ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച്ച ആചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയായിരുന്നു പരിപാടികള്‍.