Header

ഗുരുവായൂർ നഗരസഭ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ അഴിഞ്ഞാട്ടം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഈ മാസം 11 , 12 തിയ്യതികളിലായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളെ കുറച്ച് മാത്രം ചർച്ച ചെയ്യുന്നതിനായി ചേർന്ന അടിയന്തിര യോഗത്തിലാണ് യുഡിഎഫ് കൗൺസിലർമാർ അകാരണമായി ബഹളം വയ്ക്കുകയും ചെയർപേഴ്സന്റെ ഡയസിന് മുൻപിലേക്ക് പാഞ്ഞടുക്കുകയും ചെയ്തത്. കൗൺസിൽ യോഗം ആരംഭിക്കുന്നതായി ചെയർപേഴ്സൻ അറിയിച്ച ഉടനെ തന്നെ യുഡിഎഫ് കൗൺസിലർമാർ ബഹളവുമായി എഴുന്നേറ്റു. പ്രവർത്തനം വിശദീകരിച്ചിരുന്ന ഹെൽത്ത് സൂപ്പർവൈസർ കെ മുസ്സക്കുട്ടിയുടെ കയ്യിൽ നിന്നും കൗൺസിലർ ആന്റോ തോമസ് പ്രവത്തനരേഖ പിടിച്ച് വാങ്ങി കീറി എറിയുകയും ചെയ്തു .
സംഭവത്തെ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അപലപിച്ചു.

ബഹളത്തെ തുടർന്ന്   കൗൺസിൽ പിരിച്ചുവിട്ടതായി ചെയർപേഴ്‌സൺ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ പിരിഞ്ഞു പോകാതെ ചെയർപേഴ്സൻറെ വേദിക്ക് മുന്നിൽ നിന്ന് ബഹളം വെച്ചു. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്.

ഗുരുവായൂർ നഗരസഭയിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളിലും പൊതു സമൂഹം അംഗീകരിക്കുന്ന വലിയ തോട് ശുചീകരണമടക്കമുള്ള സമഗ്ര ശുചീകരണ പ്രവർത്തനങ്ങളിലും വിളറി പൂണ്ട യുഡിഎഫ് കൗൺസിലർമാർ നടത്തുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികൾ നഗരസഭയിലെ ജനങ്ങളോടും ഗുരുവായൂരിലെത്തുന്ന തീർത്ഥാടകരോടും ഉള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി.

ചക്കംകണ്ടത്തെ മാലിന്യ പ്രശ്നത്തിനെതിരെ നിരന്തരം കൗൺസിലിൽ സംസാരിക്കുന്ന തന്നെ ചെയർപേഴ്സൺ ആക്ഷേപിച്ചതായി കോൺഗ്രസ് കൗൺസിലർ ലത പ്രേമൻ. ചക്കംകണ്ടം മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതായും അവർ പ്രസ്താവനയിൽ പറഞ്ഞു. മാലിന്യ പ്രശ്നമുള്ള മേഖലയിലെ കൗൺസിലർ എന്ന നിലയിൽ യോഗത്തിൽ തന്നെ ഉൾപ്പെടുത്താതിരുന്നത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും ആരോപിച്ചു. ലത പ്രേമനെ യോഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.