കടപ്പുറം : ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് പാദസേവ ചെയ്യുന്ന തിരക്കിലാണ് പിണറായി വിജയനെന്ന് വി ടി ബല്‍റാം. പുറംലോകം കാണാത്ത സോളാര്‍ റിപ്പോര്‍ട്ടുകൊണ്ട് കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ലെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. പറഞ്ഞു. ഒട്ടേറെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഹൃദയവികാരമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് 153, 155, 156 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബൂത്ത് പ്രസിഡന്റ് പി.കെ. ജലീല്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ.എം. അബ്ദുള്‍ജബ്ബാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഫൈസല്‍ ചാലില്‍, സുനില്‍ ലാലൂര്‍, സിദ്ധിഖ് പന്താവൂര്‍, കെ.ഡി. വീരമണി, സി. മുസ്ഥാഖലി, കെ.കെ. ഷിബു, പി.സി. മുഹമ്മദ് കോയ, ബദറു തുടങ്ങിയവര്‍ സംസാരിച്ചു.