Header

യു ഡി എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗുരുവായൂരിലത്തെിയില്ല – ഉമ്മന്‍ചാണ്ടി

ചാവക്കാട്: യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്തിന്‍്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ ആ വികസനം ഗുരുവായൂരിലത്തെിയില്ലെന്ന് ഉമ്മന്‍ചാണ്ടി. ഗുരുവായൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്‍്റെ കാര്യത്തില്‍ സര്‍ക്കാര്‍ രാഷട്രീയ പക്ഷഭേദം കാണിച്ചില്ല. സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത 29 നിയോജകമണ്ഡലങ്ങളില്‍ കോളജുകളനുവദിച്ചു. ചിലയിടങ്ങളില്‍ ഇത് നടക്കാതിരിക്കാന്‍ കാരണം ജനപ്രതിനിധികള്‍ പ്രയോജനപ്പെടുത്താത്തതാണ്. ഗുരുവായൂരില്‍ സര്‍ക്കാര്‍ കോളേജ് ഉണ്ടാവാതിരിക്കാന്‍ കാരണം സര്‍ക്കാര്‍ അനുമതി നല്‍കാത്തതല്ല. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ജനപ്രതിനിധികള്‍ ഒരുക്കാത്തതാണെന്നും മുഖ്യ മന്ത്രി വെളിപ്പെടുത്തി. മദ്യനയം സംബന്ധിച്ച് യു.ഡി.എഫിനുള്ളത് വ്യക്തമായ സമീപനമാണ്. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പൂട്ടി. ടൂറിസത്തിന്‍്റെ പേരില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രം അനുവദിക്കും. വര്‍ഷം തോറും ബീവറേജിന്‍്റെ ഔട്ട്‌ലെറ്റുകളില്‍ 10 ശതമാനം വീതം പൂട്ടി പത്ത് വര്‍ഷം കഴിഞ്ഞാല്‍ സംസ്ഥാനത്ത് മദ്യ നിരോധനം സമ്പൂര്‍ണ്ണമാകും. അതിനിടയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അനുവദിക്കുമെന്ന വ്യവസ്ഥ തെറ്റായ രീതിയില്‍ ഉപയോഗിക്കാനുള്ള അവസരമുണ്ട് എന്ന് തിരിച്ചറിഞ്ഞ സമയത്തു തന്നെ മാറ്റം വരുത്തി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍വെക്കുന്ന കര്‍ക്കശനിലപാടുകളോട് കൂടിയായിരിക്കും. മദ്യനയത്തിലെ യു.ഡി.എഫ് സമീപനത്തില്‍ മുന്നോട്ട് വെച്ച കാല്‍ പുറകോട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഒരു വശത്ത് രാജ്യത്തിന്‍്റെ പൊതുതാല്‍പ്പര്യം വിസ്മരിച്ച് എല്ലാം തകര്‍ക്കുന്ന ബി.ജെ.പി, മറുവശത്ത് നിഷേധാത്മകവും അക്രമവും നിറഞ്ഞ കൊലപാതക രാഷ്ട്രീയവുമായി സി.പി.എം. ഇവര്‍ക്കിടിയില്‍ നാടിന്‍്റെ വികസനവും കരുതലും ഉറപ്പാക്കി മുന്നോട്ടു പോകുന്ന യു.ഡി.എഫുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അക്രമവും ക്രൂര കൊലപാതകവും നടത്തുന്ന സി.പി.എമ്മിന് ജനങ്ങളെ സംരക്ഷിക്കാനും നിയമവാഴ്ച്ച ഉറപ്പ് വരുത്താനും ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ളിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ആര്‍.വി അബ്ദുറഹീം അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.സി ജനറല്‍ സെക്രട്ടറി വി ബല്‍റാം, ഡി.സി.സി പ്രസിഡണ്ട് പി.എ മാധവന്‍ എം.എല്‍.എ. ജില്ലാ മുസ്ളിംലീഗ് പ്രസിഡണ്ട് സി.എച്ച് റഷീദ്, സിദ്ദീഖലി രാങ്ങാട്ടൂര്‍, നേതാക്കളായ ഇ.പി ഖമറുദ്ധീന്‍, എ.എം അലാവുദ്ധീന്‍, കെ അബൂബക്കര്‍, കെ.ഡി വീരമണി, പി യതീന്ദ്ര ദാസ്, പികെ പോക്കുട്ടി ഹാജി, എ.കെ കരീം, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ചാവക്കാട് ബ്ളോക്ക് പ്രസിഡണ്ട് കെ.പി ഉമര്‍, കെ.വി ഷാനവാസ് തിരുവത്ര, വി.കെ ഫസലുല്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥി സാദിഖലി ഉമ്മന്‍ചാണ്ടിയോടൊത്ത് സെല്‍ഫിയെടുക്കുന്നു
ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥി സാദിഖലി ഉമ്മന്‍ചാണ്ടിയോടൊത്ത് സെല്‍ഫിയെടുക്കുന്നു
thahani steels

Comments are closed.