ചാവക്കാട്: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച സുക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങൾ, വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നീ വിവിധ മേഖലയിലുള്ളവർക്ക്  ഉപജീവനമാർഗ്ഗം  പുനരുദ്ധരിക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച ഉജ്ജീവന സഹായ പദ്ധതിയെക്കുറിച്ച് മാർഗ ദർശനം നൽകുന്നു.
പ്രളയാനന്തരം വ്യവസായ വകുപ്പ് മൈാബൈൽ അപ്ലിക്കേഷൻ മുഖേന സർവ്വേ നടത്തിയ സംരംഭങ്ങൾക്കാണ് നിലവിൽ പദ്ധതി പ്രകാരമുള്ള സഹായത്തിന് അർഹതയുള്ളത്. പദ്ധതി സംബന്ധിച്ച് ചാവക്കാട് നഗരസഭ ബ്ലോക്ക്  പരിധിയിലെ ഗുണഭോക്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശ പരിപാടി ഈ മാസം 19 ന് വൈകിട്ട്  മൂന്നിന് ചാവക്കാട്  വ്യാപാരഭവൻ  ഹാളിൽ താലൂക്ക് വ്യവസായ ഓഫീസർ സംഘടിപ്പിക്കുന്നു. കുടുതൽ  വിവരങ്ങൾ ബന്ധപ്പെടുക: 9400170730