എടക്കഴിയൂര്‍ : യുണിഡോസ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ മികച്ച ഫോട്ടോഗ്രാഫറായി തിരഞ്ഞെടുത്ത സലീം ഐ -ഫോക്കസിനു ഫോട്ടോഗ്രാഫി അവാർഡും നല്‍കി.
പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ പി ബഷീർ ഉദഘാടനം ചെയ്തു. യുണിഡോസ് പ്രസിഡന്റ് ഷഹീർ പി എച് അധ്യക്ഷത വഹിച്ചു. ഹംസ മാഷ്, ബക്കർ വാലിയിൽ,
ഖലീൽ അണ്ടപറമ്പിൽ, അദ്നാൻ ലബ്ബ, മുഹ്സിൻ പുളിക്കൽ, റിയാസ് എന്നിവർ പ്രസംഗിച്ചു. അഷ്‌കർ പാലക്കൽ, അമീർ, തസ്‌ലീം, അക്ബർ ജുമിൻ, അഫ്സൽ എന്നിവർ നേതൃത്വം നൽകി.