Header

അര്‍ബന്‍ ബാങ്കില്‍ നിയമന അഴിമതി – സായാഹ്ന ധര്‍ണ നടത്തി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിയമന അഴിമതി ആരോപിച്ച് സഹകരണ സംരക്ഷണ സമിതി സായാഹ്ന ധര്‍ണ നടത്തി. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് സമരസമിതി. ബാങ്ക് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കിഴക്കേനട മഞ്ജുളാലിനടുത്ത് നടന്ന ധര്‍ണ നടത്തറ സമരസമിതി നേതാവ് പോള്‍സണ്‍ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. എം.വി. ലോറന്‍സ് അധ്യക്ഷനായി. ബഷീര്‍ പൂക്കോട്, ടി.കെ. വിനോദ്കുമാര്‍, പ്രസാദ് പൊന്നരാശ്ശേരി, പി.കെ. മോഹനന്‍, പി.ജി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][et_pb_blurb admin_label=”Blurb” title=”ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തുന്നു- ചെയര്‍മാന്‍ ” url_new_window=”off” use_icon=”off” icon_color=”#00a8ff” use_circle=”off” circle_color=”#00a8ff” use_circle_border=”off” circle_border_color=”#00a8ff” icon_placement=”top” animation=”top” background_layout=”light” text_orientation=”left” use_icon_font_size=”off” background_color=”#f7f7f7″ use_border_color=”off” border_color=”#ffffff” border_style=”solid” body_line_height=”2.1em”]

അര്‍ബന്‍ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമങ്ങള്‍ പൊതുജനം തിരിച്ചറിയണമെന്ന് ബാങ്ക് ചെയര്‍മാന്‍ വി. വേണുഗോപാല്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബാങ്കില്‍നിന്ന് വായ്പയെടുത്ത് കുടിശികയായി നടപടിക്ക് വിധേയരായവരും നിയമം തെറ്റിച്ച് വായ്പ ലഭിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമാണ് സമരത്തിനു പിന്നിലുള്ളതെന്നും ചെയര്‍മാന്‍ ആരോപിച്ചു.

[/et_pb_blurb][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.