ചാവക്കാട്:  പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഇടവകയില്‍ നടന്ന ”വേനല്‍തുമ്പികള്‍” അവധിക്കാല വിനോദ ശിബിരം സമാപിച്ചു. തീര്‍ഥകേന്ദ്രം റെക്ടറും വികാരിയുമായ ഫാ. ജോസ് പുന്നോലിപറമ്പില്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജോയസി ആന്റണി അധ്യക്ഷയായി. സഹവികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത്, കോര്‍ഡിനേറ്റര്‍ ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി സ്‌ക്കൂള്‍ പ്രധാന അധ്യാപിക ബീനബാബു, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ ജോസ് പോള്‍ ചക്രമാക്കില്‍, പാലയൂര്‍ മതബോധനം പ്രധാന അധ്യാപകന്‍ ഇ.എഫ് ആന്റണി, ഇ.എം ബാബു, പി.ജെ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ലിസി ജോര്‍ജ്, സിന്ധു തോമസ്, സീമ ലോസന്‍, ഓമന പോള്‍, ജെയിന്‍ മേരി പോള്‍, ജോസ് വടുക്കൂട്ട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.