ചാവക്കാട് : പാലയൂല്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ വേനല്‍തുമ്പികള്‍ 2017  ന് തുടക്കമായി. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് വിവിധ മേഖലയില്‍ വിദഗ്ദരായവരാണ് ശിബിരത്തിനു നേതൃത്വം നല്‍കുന്നത്. ഒന്നാം ക്‌ളാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് വിനോദ വിജ്ഞാന അവധിക്കാല ശിബിരത്തില്‍ പങ്കെടുക്കുന്നത്.  വിവിധ വിഷയങ്ങള്‍ കളികളിലൂടെ സ്വായത്തമാക്കുക, പഠന വിനോദ യാത്ര നടത്തുക തുടങ്ങിയവയാണ് വേനല്‍ക്കാല തുമ്പികള്‍ പദ്ധതിയില്‍ ഉല്‍പ്പെടുത്തിയിട്ടുള്ളത്.   കഴിഞ്ഞവര്‍ഷമാണ് വേനല്‍ തുമ്പികള്‍ ആരംഭിച്ചത്. പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാനം ചെയ്തു. സഹവികാരി  ഫാ. ജിന്റോ കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു  നഗരസഭ കൌണ്‍സിലര്‍ ജോയസി ആന്റണി, ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂള്‍ പ്രധാന അധ്യാപിക ബീന ബാബു, മമ്മിയൂര്‍ എല്‍ എഫ് സ്‌ക്കൂള്‍ അധ്യാപിക സിസ്റ്റര്‍ ഷാരോ, ട്രസ്റ്റി സി.ജെ.അല്‍ജോ  , ജോസ് വടുക്കൂട്ട് , .എഫ്.ആന്റണി , സി.ജി.ജെയ്‌സ, ഇ.എം.ബാബു, സോഫിയ ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.