അകലാട് : ഖലീഫ ട്രസ്റ്റിന്റെ കീഴിൽ  അവധിക്കാല പഠന ക്യാമ്പിന്റെ ഉദ്ഘാടനം സുലൈമാൻ അസ്ഹരി നിർവ്വഹിച്ചു. പന്ത്രണ്ടു മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ മുഹമ്മദ് മർവ്വാന് ഖലീഫ ട്രസ്റ്റിന്റെ ഉപഹാരം നൽകി. ഖലീഫ ട്രസ്റ്റ് ജനറൽ കൺവീനർ ടി.കെ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.  അൽ ഹാഫിള് സുഹാസ് കോതമംഗലം,  അബ്ദുസലീം ഉസ്താദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.