വടക്കേകാട് : നാലാം കല്ല്‌ കിഴക്ക് ഭാഗം, കച്ചേരിപ്പടി, വട്ടംപാടം, അയിരൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുന്നംകുളം പൊന്നാനി റോഡില്‍ നാലാംകല്ല്‌ മുതല്‍ നായരങ്ങാടി വരെയുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. നിരവധി കുടുംബങ്ങളെ നായരങ്ങാടി ക്രിസ്ത്യന്‍ പള്ളിയിലേക്ക് മാറ്റി.
അയിരൂർ മദ്രസ്സ, ജുമാ അത്ത്‌ പള്ളി, ഓഡിറ്റോറിയം ഭാഗങ്ങളിൽ തോടുകൾ കരകവിഞ്‌ ഒഴുകിയതിനാൽ പ്രദേശ വാസികളെ കെ എം എം സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കനിവ്‌, കെ എം എം, ആക്റ്റ്സ്, തൊഴിയൂര്‍ ആംമ്പുലൻസ്‌ പ്രവർത്തകരും റൈറ്റ്സ്‌ പാലിയേറ്റീ കെയര്‍, വിവധ ക്ലബ്ബുകള്‍, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.