Header

വീട്ടിക്കിഴി പുരസ്കാരം കെ വി സുബൈറിന്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

kv subairഗുരുവായൂര്‍ : വീട്ടിക്കിഴിഗോപാലകൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് ടി.സി.വി ഗുരുവായൂര്‍ ബ്യൂറോ പ്രതിനിധി കെ.വി സുബൈറിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ 13-ാം ചരമവാര്‍ഷിക ദിനമായ ഈ മാസം 27ന് മാതാകമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ പുരസ്‌കാരം സമ്മാനിക്കും. അഡ്വ. വി.ടി.ബല്‍റാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക രാഷ്ടീയ, സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.ഐ.ലാസറിനെ ചടങ്ങില്‍ ആദരിക്കും. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച നഗരസഭ പരിധിയിലുള്ള വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിക്കും. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുള്ള അരി വിതരണം ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വിചന്ദ്രമോഹന്‍ നിര്‍വ്വഹിക്കും. ട്രസ്റ്റ് ഭാരവാഹികളായ ശശിവാറണാട്ട്, പാലിയത്ത് ചിപ്പന്‍, പി.വി.ഗോപാലകൃഷ്ണന്‍, എന്‍.ഇസ്മയില്‍, ശിവന്‍പാലിയത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.