Header

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ഗുരുവായൂര്‍ : നഗരസഭയുടെ പ്രഥമ വൈസ് ചെയര്‍മാനും പത്ര പ്രര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ 12-ാം ചരമ വാര്‍ഷീകവും പുരസ്‌കാര വിതരണവും തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വീട്ടിക്കിഴി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നല്‍കി വരുന്ന മാധ്യമ പുരസ്‌കാരം എ.സി.വി റിപ്പോര്‍ട്ടര്‍ ജോഫി ചൊവ്വന്നൂരിന്  തേറമ്പില്‍ രാമകൃഷ്ണന്‍ സമ്മാനിച്ചു. ഗുരുവായൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റയാള്‍ പോരാട്ടം നടത്തിയ കെ.ജി.സുകുമാരനെ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ.ശാന്തകുമാരി പുരസ്‌കാരം നല്‍കി ആദരിച്ചു.  ട്രസ്റ്റ് പ്രസിഡന്റ് ആര്‍.രവികുമാര്‍ അധ്യക്ഷത വഹിച്ചു.  എസ്.എസ്.എല്‍.സി, പ്ലസ്സ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. അങ്കണം ചെയര്‍മാന്‍ ആര്‍. ഐ. ഷംസുദ്ദീന്‍, എന്‍. ശ്രീകുമാര്‍, വി. വേണുഗോപാല്‍, കെ. മണികണ്ഠന്‍, വി. പി. ഉണ്ണികൃഷ്ണന്‍, ടി. ബി. ജയപ്രകാശ്, ശശി വാറണാട്ട്, ആര്‍. ജയകുമാര്‍, പി. വി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/tharampil-.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.