ചാവക്കാട് : പൊതു വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം പ്രമേയമാക്കി ജനകീയചലച്ചിത്രവേദിയുടെ സഹകരണത്തോടെ മണത്തല ഹയർസെക്കൻഡറി പുറത്തിറക്കുന്ന സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ സീ ഡി പ്രകാശനം ചെയ്തു.

പ്രകാശനകർമം പി ടി എ പ്രസിഡൻറ് പി കെ അബ്ദുൾകലാം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ വി അനിൽ കുമാർ അധ്യക്ഷനായി. വി ആർ പ്രസാദ്, എ. എസ്. രാജു, റാഫി നീലങ്കാവിൽ,എൻ ഡി ജോഷി എന്നിവർ ചടങ്ങിൽ സംസാരിച്ചു. റാഫി നീലങ്കാവിൽ സംവിധാനം ചെയ്യുന്ന സിനിമയ്ക്കുവേണ്ടി ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് കവി അഹമ്മദ് മൊയ്നുദ്ദീനാണ്. ഹൈസ്കൂൾ വിദ്യാർഥിനികളായ ജന്നത്ത്, നിലാകൃഷ്ണ, അനാമിക എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രം മാർച്ച് അവസാനം വാരം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.