Header

വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധനയും ബാലറ്റ് പേപ്പര്‍ ക്രമീകരണവും പൂര്‍ത്തിയായി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”1_2″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലുപയോഗിക്കുന്ന വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധനയും ബാലറ്റ് പേപ്പര്‍ ക്രമീകരണവും പൂര്‍ത്തിയായി.
നിയോജകമണ്ഡലത്തിലെ 154 ബൂത്തുകളിലേക്കുള്ള വോട്ടിങ്ങ് യന്ത്രങ്ങളും റിസര്‍വ് യന്ത്രങ്ങളുമാണ് സൂക്ഷ്മ പരിശോധന നടത്തി ബാലറ്റ് പേപ്പര്‍ ക്രമീകരിച്ച ശേഷം മുദ്ര വെച്ച് കനത്ത സുരക്ഷയുള്ള സ്ട്രോങ് മുറികളിലേക്ക് മാറ്റിയത്. ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍്ററി സ്കൂളില്‍ വരണാധികാരി ജില്ലാ സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍ പി മധുലിമായയുടെ നേതൃത്വത്തില്‍ 140 ഓളം ഉദ്യാഗസ്ഥരും വിവിധ സ്ഥാനാര്‍ത്ഥികളുടെ ഏജന്‍്റുമാരുമാണ് പരിശോധനയില്‍ പങ്കെടുത്തത്. ഗുരുവായൂരില്‍ മത്സരിക്കുന്ന 9 സ്ഥാനാര്‍ത്ഥികളാണ്. ഇവര്‍ക്കൊപ്പം നോട്ടയുമായി 10 കോളങ്ങളാണ് ബാലറ്റ് പെട്ടികളിലുള്ളത്. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും സ്ഥാനാര്‍ത്ഥികളുടെ ഏജന്‍്റുമാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് മുദ്ര ചെയ്തത്. ചെറിയ തകരാറുകളുള്ള യന്ത്രങ്ങള്‍ എഞ്ചിനീയര്‍മാര്‍ പരിഹരിച്ച് കുറ്റമറ്റതാക്കിയിട്ടുണ്ട്. ഇതിനായി യന്ത്രത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ സി.സി.എല്ലില്‍ നിന്നുള്ള സാങ്കേതികവിദഗ്ധന്‍ നാരായണ റെഡ്ഡിയുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച 60 ഓളം ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും യോജിപ്പിച്ച് ഓരോ യന്ത്രവും പരിശോധിച്ച് നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മോക്ക് പോള്‍ നടത്തി റിസള്‍ട്ട് പരിശോധിച്ച് ചെയ്ത വോട്ടുകള്‍ അതേ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു. ഈ വോട്ടുകള്‍ ഒഴിവാക്കി സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ ഒപ്പിട്ടാണ് ഓരോ മെഷീനും കാവല്‍ മുറിയിലേക്ക് മാറ്റുന്നത്. സി.ഐ എ.ജെ ജോണ്‍സണിന്‍്റെ നേതൃത്വത്തില്‍ പൊലീസ്, കേന്ദ്രസേനയും ചേര്‍ന്ന കനത്ത കാവലിലാണ് ഇവ സൂക്ഷിക്കുന്നത്. മെയ് 16 ന് രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇവ വീണ്ടും ബൂത്ത് ലെവല്‍ ഏജന്‍്റുമാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കും. ഈ ഘട്ടത്തിലോ വോട്ടെടുപ്പിനിടയിലോ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പകരം വോട്ടിങ്ങ് യന്ത്രം എത്തിക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായാണ് റിസര്‍വ് വോട്ടിങ്ങ് യന്ത്രങ്ങളും സജ്ജമാക്കിയിട്ടുള്ളത്. 16ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് വരിയിലുള്ള മുഴുവന്‍ ആളുകള്‍ക്കും സ്ളിപ്പ് നല്‍കും. ഇവര്‍ കൂടി വോട്ടു ചെയ്തതിനു ശേഷമേ വോട്ടിങ്ങ് അവസാനിപ്പിക്കുകയുള്ളുവെന്ന് വരണാധികാരി മധുലിമായ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധിയായി സി.എച്ച് റഷീദും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറിന്‍്റെ പ്രതിനിധിയായി എ.എച്ച് അക്ബറുമാണ് യന്ത്ര പരിശോധനക്കത്തെിയ പ്രധാന നേതാക്കള്‍. അസി. റിട്ടേണിങ് ഓഫീസര്‍ ചാവക്കാട് ബി.ഡി.ഒ എം.കെ മോഹനന്‍ നായര്‍, ഹെഡ് ക്ളര്‍ക്ക് എസ്.എസ് ബിന്ദുമോള്‍ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നല്‍കി.

[/et_pb_text][/et_pb_column][et_pb_column type=”1_2″][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/Election-Votting-machine.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/Election-Votting-machine-3.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.