ചാവക്കാട് : വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ചാവക്കാട് ഏനാമാവ് റോഡ് അടച്ചു. ഇതിലെയുള്ള ഗതാഗതം നിർത്തിവെച്ചു. ചാവക്കാട് ജംക്ഷനിൽ നിന്നും ചാവക്കാട് ബൈപാസ് ജംക്ഷനിൽ നിന്നും ഏനാമാവ് ഭാഗത്തേക്കുള്ള ഗതാഗതമാണ് തടഞ്ഞിട്ടുള്ളത്. ഏനാമാവ് റോഡിൽ എം കെ സൂപ്പർ മാർക്കറ്റിനു മുന്നിലും ബസ്റ്റാണ്ട് കെട്ടിടത്തിന് പരിസരത്തും ബൈപാസിൽ നിന്ന് ഏനാമാവ് ഭാഗത്തേക്കുള്ള റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.
ചാവക്കാട് മെയിൻ റോഡിൽ എം ആർ ആർ എം സ്കൂൾ, ടൌൺ മസ്ജിദ് എന്നിവക്ക് മുന്നിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്